വളരെ ആദായകരമായി ചെയ്യാവുന്ന ഒന്നാണ്കാട വളർത്തൽ. ആവശ്യമായ പരിശീലനം നേടുകയാണെങ്കിൽ ഇതിനോളം നല്ലൊരു സംരംഭം വേറെ ഇല്ല. കാട വളർത്തലിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ് എന്നും എങ്ങനെ ലാഭകരമായി കാട വളർത്തൽ ചെയ്യാമെന്നും അറിയുന്നതിനായി അവസരമൊരുക്കുകയാണ് പാലക്കാട് ജില്ലയിലെ മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രം.
ഡിസംബർ 12നാണ് മൃഗസംരക്ഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട വളർത്തലിൽ പരിശീലനം നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുക.
2023 ഡിസംബർ 12ന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണിവരെ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് സഹിതമാണ് വരേണ്ടത്.
പരിശീലന പരിപാടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 0491-2815454, 9188522713 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക