വിജയകരമായി കൃഷി ചെയ്യണമെങ്കിൽ നല്ലയിനം നടീൽ വസ്തുക്കൾ നിർബന്ധമാണ്. ഗുണമേന്മയുള്ള നടീൽ വസ്തുക്കളാണ് കൃഷിക്കായി ഉപയോഗിക്കുന്നത് എങ്കിൽ കൃഷി പതിന്മടങ്ങ് ലാഭകരമായിരിക്കുമെന്ന് ഉറപ്പ്.
അത്തരത്തിൽ ഗുണമേന്മയുള്ള നാടൻ നടീൽ വസ്തുക്കൾ വില്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ വൈറ്റില നെല്ല് ഗവേഷണ കേന്ദ്രം.
ഗുണമേന്മയുള്ള നാടൻ തെങ്ങിൻതൈകൾ, വിവിധയിനം പച്ചക്കറി തൈകൾ, കറിവേപ്പിൻ തൈകൾ,വാഴ,ഓർക്കിഡ്, ടിഷ്യു കൾച്ചർ തൈകൾ ജൈവ രോഗകിട നിയന്ത്രണ ഉപാധികൾ എന്നിവയെല്ലാമാണ് കേന്ദ്രത്തിലൂടെ വിൽപ്പനക്ക് തയ്യാറായിരിക്കുന്നത്.
നടീൽ വസ്തുക്കൾ ലഭിക്കുന്നതിനും മറ്റ് വിശദ വിവരങ്ങൾക്കുമായി 0484-2809963 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക