കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ ടിക്കറ്റ് ഇനി യാത്രി ആപ്പ് വഴി എടുക്കാം. ഇ-കൊമേഴ്സ് ശൃംഖലയായ ഒഎന്‍ഡിസിയുമായി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) സഹകരിച്ചാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുപോലെ മെട്രോ ട്രെയിനില്‍ യാത്രയ്ക്കു മുന്‍പും അതിനു ശേഷവും ഓട്ടോ, ക്യാബ് എന്നീ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ബുക്ക് ചെയ്യാനും യാത്രി ആപ്പിലൂടെ സൗകര്യമൊരുക്കും.
യാത്രക്കാര്‍ക്ക് മികച്ച സേവനമൊരുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇപ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ഇതിനു പുറമെ മെട്രോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ആദ്യം വ്യവസായ, ഗതാഗത വകുപ്പുകളുമായി ഒഎന്‍ഡിസി ധാരണാപത്രം ഒപ്പുവച്ചിരുന്നു. കെഎസ്ആര്‍ടിസി ഉടന്‍ തന്നെ ഒഎന്‍ഡിസി നെറ്റ് വര്‍ക്കില്‍ ചേരുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക