പഞ്ചസാരയ്ക്ക് നിരവധി ദോഷവശങ്ങള്‍ ഉള്ളതിനാല്‍ നിരവധിപേരും പകരക്കാരനായി തേനിനെ തിരഞ്ഞെടുക്കാറുണ്ട്. ഗ്ലൂക്കോസും ഫ്രക്ടോസും ചേര്‍ന്ന കാര്‍ബോഹൈഡ്രേറ്റുകളാണ് തേനും പഞ്ചസാരയും. പഞ്ചസാരയേക്കാള്‍ തേന്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് പറയുന്നവരുമുണ്ട്. തേനില്‍ പ്രധാനമായും വെള്ളവും രണ്ട് തരം പഞ്ചസാരയുമാണ് അടങ്ങിയിരിക്കുന്നുത്.
കുറഞ്ഞ അളവില്‍ എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍, ബി വിറ്റാമിനുകള്‍, വിറ്റാമിന്‍ സി, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയും തേനിലുണ്ട്. തേനില്‍ കാണപ്പെടുന്ന പല ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളായി തരംതിരിച്ചിട്ടുണ്ട്. ഫ്ലേവനോയിഡുകള്‍ക്ക് ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്.
ഗുണങ്ങള്‍ ഉണ്ടെങ്കിലും തേന്‍ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. തേനില്‍ ഗ്ലൂക്കോസിനേക്കാള്‍ ഫ്രക്ടോസ് ആണ് കൂടുതല്‍. ഫ്രക്ടോസ് ഗ്ലൂക്കോസിനേക്കാള്‍ മധുരമുള്ളതാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് തേന്‍ അത്ര നല്ലതല്ല. ഒരു ടീസ്പൂണ്‍ തേനില്‍ ഏകദേശം 22 കലോറി ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. അതിനാല്‍ അമിതമായ അളവില്‍ തേന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കും.
തേനില്‍ കുറഞ്ഞ അളവിലെങ്കിലും പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പഞ്ചസാരയില്‍ വിറ്റാമിനുകളോ പോഷകങ്ങളോ ഇല്ല. ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ ഏകദേശം 16 കലോറി അടങ്ങിയിട്ടുണ്ട്. ഭാരം കുറയ്ക്കാനും പ്രമേഹം പോലുള്ള രോഗങ്ങളെ നേരിടുന്നതിനും തേന്‍ നല്ലതാണെന്ന് കരുതി അത് ഉപയോഗിക്കുന്നവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക