കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ സ്റ്റേഷനിലേക്കുള്ള പരീക്ഷണയോട്ടം ഇന്ന് തുടങ്ങും. രാത്രി 11.30നാണ് എസ്എൻ ജംഗ്ഷൻ സ്റ്റേഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള ആദ്യ യാത്ര.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയൽ റൺ ഉടൻ ആരംഭിക്കും.
റെയിൽവേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണത്തിന് വേഗതയേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക