എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യവിജയം, ആരോഗ്യം, ഉപയോഗസാധനലാഭം, സൽക്കാരയോഗം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
ഇടവം: കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം: കാര്യതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കർക്കടകം: കാര്യതടസ്സം, മനഃപ്രയാസം, യാത്രാപരാജയം, ധനതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.
ചിങ്ങം: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കന്നി: കാര്യപരാജയം, മനഃപ്രയാസം, കലഹം, ശത്രുശല്യം, വഴക്ക് ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക.
തുലാം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം, ആരോഗ്യം, സൽക്കാരയോഗം ഇവ കാണുന്നു.
വൃശ്ചികം: കാര്യപരാജയം, ചെലവ്, അലച്ചില്, ശരീരക്ഷീണം, മനഃപ്രയാസം ഇവ കാണുന്നു.
ധനു: കാര്യവിജയം, സന്തോഷം, തൊഴിൽ ലാഭം, ധനയോഗം, ബന്ധുസമാഗമം, നേട്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങള് തടസ്സപ്പെടാം.
മകരം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, തൊഴിൽ ലാഭം, ശത്രുക്ഷയം, ആരോഗ്യം, സന്തോഷം ഇവ കാണുന്നു.
കുംഭം: കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മീനം: കാര്യപരാജയം, നഷ്ടം, അപകടഭീതി, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക