ആദ്യമായി ഇ-സിം പിന്തുണയുള്ള സ്മാർട്ട് വാച്ചുമായി ഇന്ത്യൻ വെയറബിൾ ബ്രാൻഡായ ബോട്ട്. ബോട്ടിന്റെ ലൂണാർ സീരീസിന് കീഴിലാണ് ലൂണാർ പ്രോ എൽ.ടി.ഇ ( Lunar Pro LTE ) എന്ന പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചത്.
സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ ലോഞ്ച് ചെയ്തിരിക്കുന്ന സ്മാർട്ട് വാച്ചിന്റെ പ്രധാന ആകർഷണം ജിയോ ഇ-സിം പിന്തുണയാണ്.
വാച്ചിൽ ഇ-സിം വരുന്നതിലൂടെ, സ്മാർട്ട്ഫോണിന്റെ സാന്നിധ്യമില്ലാതെ തന്നെ വാച്ച് മാത്രം ഉപയോഗിച്ച് കോളുകൾ ചെയ്യാനോ എടുക്കാനോ സാധിക്കും.
സാധാരണയായി ബ്ലൂടൂത്ത് വഴിയുള്ള കോളിങ് മാത്രമാണ് ബോട്ട് പോലുള്ള കമ്പനികളുടെ സ്മാർട്ട് വാച്ചുകളിലുണ്ടായിരുന്നത്. എപ്പോഴും ഫോൺ അടുത്തുണ്ടാകണം. എന്നാൽ, ജിയോ ഇ-സിം ഉപയോഗിച്ച്, നിങ്ങൾക്ക് സ്മാർട്ട് വാച്ച് വഴി നേരിട്ട് സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയും.
‘ഞങ്ങളുടെ ആദ്യത്തെ എൽ.ടി.ഇ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നതിന് ജിയോയുമായി സഹകരിക്കുന്നതിൽ ആവേശഭരിതരാണെ’ന്ന് ബോട്ട് സഹസ്ഥാപകനും സി.എം.ഒയുമായ അമൻ ഗുപ്ത പറഞ്ഞു.
‘‘ഞങ്ങളുടെ എൽ.ടി.ഇ സ്മാർട്ട് വാച്ച് ഇന്ത്യയിലെ ആളുകൾക്ക് അവരുടെ സ്മാർട്ട്ഫോണുകൾ കൊണ്ടുപോകാതെ തന്നെ എപ്പോഴും കണക്ടായിരിക്കാനുള്ള സൗകര്യം നൽകുന്ന ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്’’, അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രോട്ട് ലൂണാർ പ്രോ എൽ.ടി.ഇ സവിശേഷതകൾ വാച്ചിന് വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ബോട്ട് നൽകിയിരിക്കുന്നത്. തെളിച്ചമുള്ളതും വ്യക്തവുമായ ഡിസ്പ്ലേ ബോട്ട് അവകാശപ്പെടുന്നു.
വരും ദിവസങ്ങളിൽ ഓൺലൈൻ – ഓഫ്ലൈൻ പ്ലാറ്റ് ഫോമുകളിലൂടെ വാച്ച് എല്ലാവർക്കും ലഭ്യമാകും. മറ്റ് എൽ.ടി.ഇ സ്മാർട്ട് വാച്ചുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിലാകും ബോട്ട് ലൂണാർ പ്രോ വിപണിയിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക