ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന് വൈകുന്നേരം രാജ്ഭവനിൽ നടക്കും. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ പിണറായി വിജയനും മറ്റ് മന്ത്രിമാരും വിരുന്നിൽ പങ്കെടുക്കുമോ എന്ന കാര്യം സംശയമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നിർത്തിവെച്ച നവ കേരള സദസ് ഇന്ന് പുനരാരംഭിക്കും എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.
മത മേലധ്യക്ഷന്മാർ, പ്രതിപക്ഷ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക