സഞ്ചാരികളെ ഈ ക്രിസ്മസ് വാഗമണ്ണിൽ ആഘോഷിച്ചാലോ. പാപ്പനംകോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ആണ് വാഗമണ്ണിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കാനുള്ള അവസരം ഒരുക്കുന്നത്.
ക്രിസ്തുമസ് ആഘോഷയാത്ര എന്ന ഈ പാക്കേജ് വളരെ ചുരുങ്ങിയ ചെലവിൽ ക്രിസ്മസ് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഒന്നാണ്.
പാപ്പനംകോട് ഡിപ്പോയിൽ നിന്നും വാഗമണിലെ മനോഹരമായ കാഴ്ചകൾ കാണുവാൻ ക്ഷണിക്കുന്ന ക്രിസ്തുമസ് ആഘോഷയാത്ര ഡിസംബർ 24 ഞായറാഴ്ച പുറപ്പെടും. വാഗമണ്ണിൽ കാണേണ്ട സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിയ ഈ പാക്കേജ് രണ്ടു ദിവസം നീണ്ടു നിൽക്കുന്നു.
സ്ഥല സന്ദർശനം കൂടാതെ വെള്ളച്ചാട്ടത്തിലെ കുളി, ഓഫ് റോഡ് ട്രിപ്പ്, പുതുവത്സര നൈറ്റ് ക്യാമ്പ് ഫയർ എന്നിവും ഇതിൽ ഉൾക്കൊള്ളുന്നു.
വാഗമണ്ണിലെ കാഴ്ചകളിൽ പ്രധാനപ്പെട്ടതാണ് ഇവിടുത്തെ പുൽമേട്. വാഗമണ്ണിലെ സാഹസിക ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് തങ്ങള്പാറ. വാഗമണ്ണിലെ ആത്മീയ ലക്ഷ്യസ്ഥാനമായ ഇവിടം സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ ആണുള്ളത്.
വാഗമണ്ണിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും പുതിയ ആകർഷണമാണ് അഡ്വഞ്ചർ ക്ലബ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലമാണ് ഇവിടെ കാണാനുള്ളത്. അഞ്ച് മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ് പാലത്തിൽ ചെലവഴിക്കാൻ സാധിക്കുന്ന സമയം. 250 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്.
കൂടുതൽ വിവരങ്ങൾക്കും സീറ്റ് ബുക്കിങ്ങിനും 9946442214, 9447323208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക