മഹേഷ് ബാബു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഗുണ്ടുര്‍ കാരത്തിന്റെ ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ഒ മൈ ബേബിയെന്ന ഗാനത്തിന്റെ പ്രൊമോയാണ് ചിത്രത്തിലേഎസ്.തമന് ആണ് ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്നത്തായി പുറത്തുവന്നിരിക്കുന്നത്.
. സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് ശില്പ റാവുവാണ് ആലപിച്ചിരിക്കുന്നത്. ജനുവരി 12 ന് ചിത്രം തിയേറ്ററുകളിലെത്തും. ശീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.
മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര് എസ്.എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കും വിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷന്‍ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക