വസിഷ്ഠ മല്ലിഡി സംവിധാനം ചെയ്യുന്ന ചിരഞ്ജീവി ചിത്രത്തില്‍ താര റാണി തൃഷ നായികയാകുന്നു എന്ന് റിപ്പോര്‍ട്ട്. ‘വിശ്വംഭര’ എന്നാണ് ചിരഞ്ജീവി നായകനാകുന്ന സോഷ്യോ ഫാന്റസി ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് ചിത്രത്തില്‍ എത്തുക. ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോര്‍ട്ട്.
ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി സംസാരിക്കുക എന്നുമാണ് റിപ്പോര്‍ട്ട്.
അനുഷ്ക ഷെട്ടി, ഐശ്വര്യ റായ് എന്നിവരുള്‍പ്പടെ നായികയാകാൻ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്ന് വിശ്വംഭരയുടെ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ഒടുവില്‍ തൃഷയെ നായികയായി തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക