കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ നിന്ന് രാജിവെച്ച് സംവിധായകന് ഡോ. ബിജു. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തുമായുള്ള തര്‍ക്കത്തിനിടെയാണ് രാജി. ബോര്‍ഡ് മെമ്പര്‍ സ്ഥാനത്ത് നിന്നാണ് ഡോക്ടര്‍ ബിജു രാജി വെച്ചിരിക്കുന്നത്. തൊഴില്‍ സംബന്ധമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെച്ചതെന്നാണ് വിശദീകരണം.
തീയേറ്ററില്‍ ആളുകള്‍ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോ. ബിജുവിന് ഒക്കെ എന്താണ് റെലവന്‍സ് ഉള്ളതെന്ന് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ രഞ്ജിത്ത് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിനെതരിരെ രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ ബിജു സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു. നേരത്തെയും ചലച്ചിത്രം അക്കാദമിയുമായി ബന്ധപ്പെട്ട് ഡോക്ടര്‍ ബിജു പ്രതിഷേധം അറിയിച്ചിരുന്നു.
‘ആദ്യമേ തന്നെ താങ്കളുടെ അജ്ഞതയില്‍ സഹതാപം രേഖപ്പെടുത്തട്ടെ. തീയേറ്ററില്‍ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താന്‍ ഞാന്‍ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ പറ്റിയും. തിയറ്ററിലെ ആള്‍ക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യര്‍ത്ഥം ആയതുകൊണ്ട് അതിനും മുതിരുന്നില്ല,” എന്നായിരുന്നു ഡോക്ടര്‍ ബിജു ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക