രാവിലെ 8.30ന് പൊന്നാനി നഗരസഭയിലെ തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന് സന്ദര്‍ശിച്ചു. തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
പൊന്നാനി നഗരസഭാ ചെയര്മാന് ശിവദാസ് ആറ്റുംപുറം മുഖ്യാതിഥിയാകും. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രജീഷ് ഊപ്പാല അധ്യക്ഷത വഹിക്കും. തീരദേശ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ എന്ന വിഷയത്തിലുള്ള ചര്‍ച്ച വനിതാ കമ്മിഷന് റിസര്‍ച്ച് ഓഫീസര്‍ എ.ആര് അര്‍ച്ചന നയിക്കും.
13 ന് രാവിലെ പത്തുമണിക്ക് തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന് അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
പൊന്നാനി നഗരസഭാ ചെയര്മാന് ശിവദാസ് ആറ്റുംപുറം മുഖ്യാതിഥിയാകും. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് രജീഷ് ഊപ്പാല അധ്യക്ഷത വഹിക്കും. സ്ത്രീ സംരക്ഷണ നിയമങ്ങളും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിലുള്ള ക്ലാസ് മലപ്പുറം വനിതാ സംരക്ഷണ ഓഫീസര്‍ ടി.എം. ശ്രുതി നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക