ഈ വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കെ 2023ൽ ഇന്ത്യക്കാരുടെ ശ്രദ്ധ ആകർഷിച്ച കാര്യങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ചാറ്റ് ജിപിടി, ചാന്ദ്രയാൻ- 3 എന്നിവയെ പറ്റിയാണ് ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞത്.
രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ മൂന്നാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 3 ആണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത്. ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ചു ഗവേഷണം നടത്താൻ ലക്ഷ്യമിട്ട ഐഎസ്ആർഒയുടെ ചാന്ദ്രയാൻ 3 ദൗത്യം 2023 ആഗസ്റ്റ് 23നാണ് വിജയം കണ്ടത്. പിന്നാലെ, ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ളവർ ചാന്ദ്രയാനെ തിരഞ്ഞെത്തിയിരുന്നു. ചന്ദ്രയാൻ -3 ന്റെ ചരിത്രപരമായ വിജയം വാർത്താ തലക്കെട്ടിൽ, ചന്ദ്രനിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര എന്നിങ്ങനെയായിരുന്നു തിരയലുകൾ.
ഏ20 ഈവന്റുമായി ബന്ധപ്പെട്ടാണ് വാട്ട് ഈസ് സെർച്ച് ക്വറികൾ ഏറ്റവും കൂടുതൽ വന്നത്. ഇതിൽ യൂണിഫോം സിവിൽ കോഡ്, കർണാടക നിയമസഭ തിരഞ്ഞെടുപ്പ്, എന്നിവ പ്രാദേശികമായും, ഇസ്രായേൽ- ഹമാസ് യുദ്ധവും തുർക്കിയിലെ ഭൂകമ്പവുമെല്ലാം ആളുകൾ അന്താരാഷ്ട്ര തലത്തിൽ തിരഞ്ഞു. അന്തരിച്ച ഫ്രണ്ട്സ് വെബ് സീരീസ് താരം മാത്യു പെറി, മണിപ്പൂർ വാർത്തകൾ, ഒഡീഷയിലെ ട്രെയിൻ അപകടം എന്നിവയാണ് ഗൂഗിൾ സെർച്ചിന്റെ ഹിറ്റ് ലിസ്റ്റിൽ ഉള്ളത്.
ചർമ്മത്തെയും മുടിയെയും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനുള്ള വഴിയാണ് ഗൂഗിളിന്റെ ഹൗ ടു ടാഗിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത്. ഏറ്റവും അടുത്തുള്ള ജിമ്മുകൾ, സുഡിയോ സ്റ്റോർ, ബ്യൂട്ടി പാർലറുകൾ, ഡെർമെറ്റോളജിസ്റ്റ് എന്നിവയും സെർച്ചിൽ മുകളിലാണ്.
2023-ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനെ പറ്റിയും ഇന്ത്യ- ഓസ്ട്രേലിയ ഫൈനലിനെ പറ്റിയും ഗൂഗിളിൽ ആളുകൾ തിരഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ഓപ്പണർ ശുഭ്മാൻ ഗില്ലും ന്യൂസിലൻഡിന്റെ യുവതാരം രച്ചിൻ രവീന്ദ്രയുമായാണ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ട്രെൻഡിംഗ് താരങ്ങൾ.
എന്താണ് ഹമാസ് എന്ന് തിരഞ്ഞെത്തിയവരുടെ എണ്ണവും കുറവല്ല. അന്തരിച്ച ഫ്രണ്ട്സ് സീരീസ് താരം മാത്യു പെറിയെ കുറിച്ചും മണിപ്പൂർ, ഒഡീഷ ട്രെയിൻ അപകടം എന്നിവയും ഗൂഗിൾ സെർച്ച് ഹിറ്റുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
ഷാരൂഖ് ഖാന്റെ ‘ജവാൻ’ സിനിമകളിൽ ദേശീയ തലത്തിൽ ഒന്നാമതായും അന്തർദേശീയ തലത്തിൽ മൂന്നാമതുമാണ്. ട്രെൻഡിംഗ് സിനിമകളുടെ ലിസ്റ്റിൽ ‘ഗദർ 2’, ‘പത്താൻ’ എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ ഫർസി, അസുർ, റാണാ നായിഡു എന്നിവയാണ് .
ബോളിവുഡ് താരം കിയാര അദ്വാനി ഇന്ത്യയിലെ ട്രെൻഡിംഗ് പീപ്പിൾ ലിസ്റ്റിലും ടോപ്പ് ട്രെൻഡിംഗ് ഗ്ലോബൽ ആക്ടർമാരുടെ പട്ടികയിലും ഇടം കണ്ടെത്തി. തമാശ മീമുകളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞത് ഭൂപേന്ദ്ര ജോഗി മീം, ‘സോ ബ്യൂട്ടിഫുൾ, സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ’ മീം, ‘മോയേ മോയെ’ മീം എന്നിവയാണ്.
ക്രിക്കറ്റ് ലോകകപ്പ് ട്രെൻഡിങ് ലിസ്റ്റിലുണ്ട്. ശുഭ്മാന്‍ ഗില്ലും ന്യൂസിലാൻഡ് ക്രിക്കറ്റർ രച്ചിന്‍ രവീന്ദ്രയും ആണ് ഗൂഗിളിലെ ട്രെൻഡിങ് ക്രിക്കറ്റ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക