മോട്ടോറോളയുടെ ഏറ്റവും പുതിയ മോട്ടോറോള ജി84 ഓഫർ വിലയിൽ വാങ്ങാൻ അവസരം. ഫ്ലിപ്കാർട്ടിലാണ് ഈ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
മിഡ് റേഞ്ച് സെഗ്മെന്റിൽ പുറത്തിറക്കിയ മോട്ടോറോള ജി84, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
മോട്ടോറോള ജി84 5ജി സ്മാർട്ട്ഫോണുകൾക്ക് 17 ശതമാനം ഓഫറാണ് ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 4000 രൂപയുടെ ഇളവ് നേടാൻ സാധിക്കുന്നതാണ്.
12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ മജന്ത കളർ വേരിയന്റിന് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ.
ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 1000 രൂപയുടെയും, എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുമ്പോൾ 750 രൂപയുടെ ഇഎംഐ ഓഫറും ലഭിക്കുന്നതാണ്.
മുഴുവൻ ഓഫറും ക്ലെയിം ചെയ്യുമ്പോൾ 5000 രൂപ വരെയാണ് ഓഫർ നേടാൻ സാധിക്കുക. ഇതോടെ, മോട്ടോറോള ജി84 5ജി 18,999 രൂപയ്ക്ക് വാങ്ങാൻ കഴിയുന്നതാണ്. പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ പരമാവധി 14,350 രൂപ വരെയാണ് എക്സ്ചേഞ്ച് തുകയായി ലഭിക്കുക.
120 ഹെട്സ് പി.ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ, 12 ജിബി റാം, 5000 എം.എ.എച്ച് ബാറ്ററി, 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിംഗ്, 50 എം.പി പിന് ക്യാമറ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് ഫോണിനുള്ളത്.
എല്‍.ഇ.ഡി ഡിസ്പ്ലേ രംഗത്തെ പുത്തന്‍ ട്രെന്‍ഡാണ് പി.ഒ.എല്‍.ഇ.ഡി അഥവാ പോളിമര്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിംഗ് ഡയോഡ് ഡിസ്പ്ലേ. പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വീഗന്‍ ലെതര്‍ ഫിനിഷ് ബോഡിയാണ് ഫോണിനുള്ളത്.
ആന്‍ഡ്രോയിഡ് 13 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയിഡ് 14ലേക്ക് അപ്ഡേറ്റ് ഉറപ്പ് നല്‍കുന്നുണ്ട്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയോടെ ഒറ്റ വേരിയന്റേയുള്ളൂ. മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗണ്‍ 695 പ്രൊസസറും ഇടംപിടിച്ചിരിക്കുന്നു.
5,000 എം.എ.എച്ചാണ് ബാറ്ററി. 33 ഡബ്ല്യു അതിവേഗ ചാര്‍ജിംഗ് സൗകര്യമുണ്ട്. 120 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയതാണ് 6.55 ഇഞ്ച്, ഫുള്‍ എച്ച്.ഡി പ്ലസ്, പി.ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ. 10-ബിറ്റ് ബില്യണ്‍ ഡെപ്ത്ത് കളര്‍ ഡിസ്പ്ലേ പിന്തുണയുള്ള സ്ക്രീനാണിത്. ടൈപ്-സിയാണ് ചാര്‍ജിംഗ് പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക