മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് മീഡിയ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും ഒന്നിക്കുന്നു. എക്കണോമിക്സ് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ലയനം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലാണ്.
ലയനം നടക്കുകയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ വിനോദ ബിസിനസ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് സ്വന്തമാകും. കരാറിനായി ഒരു നോൺ ബൈൻഡിങ് ടേം ഷീറ്റിന്റെ വിശദാംശങ്ങൾ അന്തിമമാക്കികൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ ഒരു ഇടപാട് നടക്കുകയാണെങ്കിൽ റിലയൻസിന്റെ വയാകോം 18ല് ആയിരിക്കും ഡിസ്നിയുടെ സ്റ്റാർ ഇന്ത്യ ബിസിനസിനെ ലയിപ്പിക്കുക. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പുതിയ കമ്പനിയിൽ റിലയൻസിന് 51 ശതമാനവും ഡിസ്നിക്ക് 49 ശതമാനവും ആയിരിക്കും ഓഹരി പങ്കാളിത്തം.
150 കോടി ഡോളർ വരെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന ഒരു ബിസിനസ് പ്ലാനും ഇരുപക്ഷവും ചർച്ച ചെയ്യുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഓഹരി പങ്കാളിത്തത്തിൽ വ്യത്യാസമുണ്ടെങ്കിലും ഡയറക്ടർ ബോർഡിൽ ഡിസ്നിക്കും റിലയൻസിനും തുല്യ പങ്കാളിത്തം ആയിരിക്കും ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക