ജയ്പുര്‍: രാജസ്ഥാന് മുഖ്യമന്ത്രിയായി ഭജന്‍ലാല്‍ ശര്‍മ. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷക സംഘത്തിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് ഭജന്‍ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിപദത്തിലേക്ക് സാധ്യതാപട്ടികയിലുണ്ടായിരുന്ന മുന്‍നിര നേതാക്കളെ തള്ളിയാണ് ഭജന്‍ലാല്‍ ശര്‍മ മുഖ്യമന്ത്രി പദത്തിലേക്കെത്തിയത്.
സംഗനേര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭജന്‍ലാല്‍ ശര്‍മ. ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദിയാകുമാരി ജയ്പുര്‍ നഗരത്തില്‍ തന്നെയുള്ള വിധാധര്‍ മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ആയത്. മറ്റൊരു ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ ദുദു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. എംഎല്‍എ വാസുദേവ് ദേവ്നാനി സ്പീക്കറാകും. അജ്മീര്‍ സ്വദേശിയായ അദ്ദേഹം മുമ്പ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക