തിരുവനന്തപുരം: സെറ്റ് പരീക്ഷയും എസ്എല്‍ഇടി പരീക്ഷയും പാസാകുന്നവരെ കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയുള്ളവരായി കണക്കാക്കും. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയിക്കുന്നത്. 2018 ല്‍ യുജിസി ചട്ടത്തില്‍ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം.
നേരത്തെ യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) പാസായവരെ മാത്രമായിരുന്നു കോളജ് അധ്യാപക തസ്തികയിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സെറ്റും എസ്എല്‍ഇടിയും യുജിസി അംഗീകരിച്ച യോഗ്യതാ പരീക്ഷകളായതിനാണ് ഇപ്പോള്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പുതിയ തീരുമാനപ്രകാരം കോളേജിയറ്റ് എജുക്കേഷന്‍ ചട്ടത്തിലും ഭേദഗതികള്‍ വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക