തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ഗവണര്‍. സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ മാസം 10, 11 തിയ്യതികളില്‍ തനിക്ക് നേരെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെ കുറിച്ചും, ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികളെ കുറിച്ചും വിശദീകരിക്കാനാണ് ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടുമാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധക്കാരെ മന്ത്രിമാര്‍ പൂര്‍ണ്ണമായും ന്യായീകരിച്ചതില്‍ ഗവര്‍ണ്ണര്‍ക്ക് അതൃപ്തിയുണ്ട്.
അതേസമയം, ഗവര്‍ണറുടെ വാഹനം തടഞ്ഞ കേസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ഡിസംബര്‍ 23 വരെ റിമാന്‍ഡ് ചെയ്തു. കേസിലെ ആറാം പ്രതിയും നിയമ വിദ്യാര്‍ത്ഥിയുമായ അമല്‍ ഗഫൂറിന് പരീക്ഷ എഴുതാനുള്ള കാരണം ഇടക്കാല ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക