ഏറെ ആരാധകരുള്ള ഗായികയാണ് റിമി ടോമി. അഭിനേത്രി, അവതാരക, ഗായിക എന്നീ നിരവധി മേഖലകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വെളുത്ത ഗൗണിൽ ഒരു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ‘യു ആർ മൈ സോണിയ’ എന്ന സോനുനിഗം, അൽക്ക യാഗ്നിക് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് തകർപ്പൻ ഡാൻസ് പെർഫോമൻസുമായി എത്തിയിരിക്കുകയാണ് താരം.
നൃത്തം ചെയ്യുന്ന വീഡിയോക്കൊപ്പം റിമി ധരിച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള ഗൗൺ ആണ് പ്രേക്ഷകർ ഏറെ ശ്രദ്ധിച്ചത്. ബീഡ്സും ത്രെഡും ഉപയോഗിച്ച് നെക്കിൽ വർക്ക് ചെയ്തിരിക്കുന്ന ലോങ്ങ് ഗൗണിൽ അതിസുന്ദരിയായാണ് റിമി പ്രത്യക്ഷപ്പെട്ടത്.
പൂർണ്ണമായും നെറ്റ് ഫാബ്രിക്കിൽ ചെയ്തെടുത്ത വസ്ത്രത്തിന് ചെറിയ സ്ലീവുകളും ഒപ്പം തന്നെ ദുപ്പട്ടയും അറ്റാച്ച് ചെയ്തിട്ടുണ്ട്. നെഞ്ചിന്റെ ഭാഗത്തായി പ്ലീറ്റഡ് പാറ്റേൺ ഡിസൈൻ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ കമ്മലും വളയും പോണി ടൈൽ ഹെയർ സ്റ്റൈലും ആണ് താരം തെരഞ്ഞെടുത്തത്.
ആരാധകരും സിനിമ- സീരിയൽ രംഗത്തുനിന്നുള്ള പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകളുമായി രംഗത്ത് വന്നത്. “ഇതിന് കമന്റിടാതെ പോകാൻ തോന്നുന്നില്ലെന്ന്” ചില ആരാധകർ പറഞ്ഞപ്പോൾ മെലിഞ്ഞ ഇത്രയും സുന്ദരിയായിരിക്കുന്നതിന്റെ രഹസ്യമാണ് മറ്റു ചിലർക്ക് അറിയേണ്ടത്.
കൃത്യമായ വ്യായാമവും യോഗയും എല്ലാം തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ഇഷ്ടവിഭവങ്ങൾ ഒക്കെ ഒഴിവാക്കിയാണ് താൻ ശരീരഭാരം കുറച്ചത് എന്നുമൊക്കെ റിമി മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക