വനിതകൾക്ക് മിലിറ്ററി നഴ്സിംഗ് സർവീസിൽ കമ്മീഷൻ ഓഫീസറാകാൻ അവസരം. എംഎസ്സി ( നഴ്സിംഗ്) / പി ബി എസ് സി( നഴ്സിംഗ് )/ ബി എസ് സി( നഴ്സിംഗ് ) ജയം, സ്റ്റേറ്റ് നേഴ്സിങ് കൗൺസിലിൽ നേഴ്സ് / മിഡ് വൈഫ് റജിസ്ട്രേഷൻ, മിലിറ്ററി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശാരീരികക്ഷമത എന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവ അപേക്ഷിക്കാവുന്നതാണ്.
1988 ഡിസംബർ 25നും 2002 ഡിസംബർ 26നും മധ്യേ ജനിച്ചവർക്ക് ഡിസംബർ 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജനുവരി 14ന് എഴുത്തു പരീക്ഷ ഇന്റർവ്യൂ വൈദ്യ പരിശോധന എന്നിവ നടത്തി തെരഞ്ഞെടുക്കുന്നവർക്ക് ലെഫ്റ്റ്നൻഡ് റാങ്കിൽ നിയമനം നൽകും.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി www.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക