സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു. മുസാഫിർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ‘ഗുമസ്തൻ’എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് അപകടം സംഭവിച്ചത്. പാലക്കാട് വച്ചായിരുന്നു ഷൂട്ടിംഗ്.
ബിബിൻ ജോർജിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞാണ് അപകടം. ബൈക്ക് ഓടിച്ചിരുന്ന സ്റ്റണ്ട് മാന്മാരില് ഒരാളെ അപ്പോൾ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന് ബിബിന്‍ ജോര്‍ജിന്റെ പരിക്ക് സാരമുള്ളലതല്ല.
ബിബിൻ ജോർജിനെ കൂടാതെ ദിലീഷ് പോത്തൻ, ജെയ്സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്സാണ്ടർ പ്രശാന്ത്, മക്ബുൽ സൽമാൻ കൈലാഷ്, ഐ എം വിജയൻ, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക