ഏത് കാലാവസ്ഥയിലും വളരാൻ കഴിയുന്ന ചെടികളിൽ ഒന്നാണ് മൾബറി. ഇത് വീട്ടുമുറ്റത്തും വളർത്തിയെടുക്കാം എന്നതാണ് പ്രത്യേകത. ഇത് മുറ്റത്ത് മാത്രം അല്ല മറിച്ച് കണ്ടെയ്നറിലും ഇത് ചെയ്യാൻ സാധിക്കും.
മൾബറി വളർത്തുന്നതിന് ആദ്യം അതിന്റെ കമ്പ് ശേഖരിക്കുകയാണ് വേണ്ടത്. മണൽ, ചാണകപ്പൊടി, ചകിരിച്ചോർ എന്നിവ ചേർത്തിളക്കിയ മിശ്രിതം ഇതിന് ഉപയോഗിക്കാം. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ പുതു വേരുകളും ഇലകളും വരാൻ തുടങ്ങും. ഇത് നിങ്ങൾക്ക് മാറ്റി നടാവുന്നതാണ്.
നട്ട് കഴിഞ്ഞ് ഒന്നോ അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ തന്നെ കായ് ഫലം ലഭിക്കും. വേനൽക്കാലത്ത് ചെടികൾക്ക് കൃത്യമായ ഇടവേളകളിൽ നനവ് പ്രധാനമാണ്, മാത്രമല്ല ജൈവവളങ്ങൾ ചേർത്ത് കൊടുക്കുന്നത് നന്നായി വളരുന്നതിനും കായ്ഫലം തരുന്നതിനും സഹായിക്കുന്നു.
മൾബറിക്ക് എല്ലാ ഫലവൃക്ഷങ്ങളേയും പോലെ തന്നെ ധാരാളമായി സൂര്യപ്രകാശം ആവശ്യമാണ്. അത്കൊണ്ട് തന്നെ സൂര്യപ്രകാശം നന്നായി ലഭിക്കുന്നവ സ്ഥലത്ത് തന്നെ ഇത് വളർത്തുന്നതിന് ശ്രമിക്കണം. മണ്ണിലാണ് നടുന്നതെങ്കിൽ ചെറുതായി അസിഡിറ്റി ഉള്ള മണ്ണാണ് നല്ലത്.
ചെടികൾ വളർന്ന് തുടങ്ങിയാൽ കേട് വന്നിട്ടുള്ള അല്ലെങ്കിൽ രോഗം ബാധിച്ച ശാഖങ്ങൾ വെട്ടിമാറ്റുന്നത് നല്ലതാണ്. ഇത് ചെടികൾ നന്നായി വളരുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക