പുതിയ ഓഫറായ ഗോഗോറോ ക്രോസ്ഓവർ GX250 യുമായി ഇലക്ട്രിക് സ്കൂട്ടർ ആൻഡ് ബാറ്ററി സ്വാപ്പിംഗ് കമ്പനി ഗോഗോറോ.
ഗോഗോറോ ക്രോസ്ഓവർ GX250, ഇന്ത്യൻ റോഡ് സാഹചര്യങ്ങളെ തരണം ചെയ്യാനായി നിർമിച്ചിട്ടുള്ള ഒരു ഇലക്ട്രിക് സ്കൂട്ടറാണ് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. കൂടുതൽ സ്റ്റെബിലിറ്റി ഉറപ്പു നൽകുന്ന ഒരു ഓൾ-ടെറൈൻ ഫ്രെയിമാണ് വാഹനത്തിൽ വരുന്നത്.
ഹോൺ ഉൾപ്പെടെയുള്ള സ്കൂട്ടറിന്റെ ഡിസൈൻ ഘടകങ്ങൾ എല്ലാം തന്നെ ഇന്ത്യൻ മാനദണ്ഡങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായിട്ടുള്ളതാണ്.
ഗോഗോറോ ക്രോസ്ഓവർ GX250 -ന്റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് ഗോഗോറോയുടെ നൂതനമായ ബാറ്ററി സ്വാപ്പിംഗ് മോഡലാണ്. ഇത് പ്ലഗ്-ഇൻ ചാർജിംഗ് ഇല്ലാതാക്കുന്നു.
ചാർജ് തീർന്ന ബാറ്ററികൾ സ്വാപ്പ് ചെയ്യാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുന്ന ഒരു സിസ്റ്റം ഉപയോഗിച്ച് കമ്പനി ചാർജിംഗ് സിസ്റ്റം തന്നെ മാറ്റിസ്ഥാപിക്കുന്നു.
ഈ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളെ ഗോസ്റ്റേഷനുകൾ എന്നാണ് നിർമ്മാതാക്കൾ വിളിക്കുന്നത്. ഈ ഗോസ്റ്റേഷനുകൾ വഴി ഇ-സ്കൂട്ടറുകൾ ഫുൾ ചാർജ് ചെയ്യാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക