കൊല്ലം: ക്ഷേത്രമൈതാനത്ത് നവകേരള സദസ്സ് സംഘടിപ്പിക്കാൻ ദേവസ്വം ബോര്‍ഡ് നല്കിയ അനുമതി ഹൈക്കോടതി റദ്ദാക്കി. കൊല്ലത്തെ കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്.
ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സിന് അനുമതിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനെതിരെ ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നവകേരള സദസ്സ് നടക്കുന്നത് ക്ഷേത്രത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ദീപാരാധന ഉള്‍പ്പെടെയുള്ള ആചാരാനുഷ്ഠാനങ്ങള്‍ നടക്കുന്ന സമയത്താണ് നവകേരള സദസ്സ് നടക്കുന്നതെന്നും ക്ഷേത്രത്തിന്റെ പടനിലമെന്നറിയപ്പെടുന്ന സ്ഥലമാണ് മൈതാനമെന്നുമുള്ള കാര്യങ്ങളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമായും വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക