ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ അനുവദിച്ച ശബരി സ്പെഷ്യൽ ട്രെയിൻ സർവീസ് ആദ്യ സർവീസ് നാളെ. താംബരം-കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക.
ഉച്ചയ്ക്ക് 1:30നാണ് ചെന്നൈ താമ്പരം സ്റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുക. ഞായറാഴ്ച രാവിലെ 6:45ന് ട്രെയിൻ കൊല്ലത്ത് എത്തിച്ചേരും.
താമ്പരം – കൊല്ലം ശബരി സ്പെഷ്യൽ ട്രെയിനിന്റെ മടക്കയാത്ര ഞായറാഴ്ച രാവിലെ 10:45നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 05:10ന് ട്രെയിൻ താമ്പരത്ത് എത്തിച്ചേരും.
താമ്പരം, ചെന്നൈ എഗ്മേർ. പേരമ്പൂർ, ആരക്കോണം, കഡ്പാടി, ജോളാർപേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് തമിഴ്നാട്ടിൽ സ്റ്റോപ്പുള്ളത്.
കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുണ്ട്.
ശബരി സ്പെഷ്യൽ ട്രെയിനിന്റെ ബുക്കിങ് ഇന്നലെ ആരംഭിച്ചിട്ടുണ്ട്. താമ്പരത്തുനിന്ന് കോട്ടയത്തേക്ക് സ്ലീപ്പർ ടിക്കറ്റിന് 535 രൂപയും എസി ക്ലാസിന് 1450 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കൊല്ലത്തേക്ക് ഇത് 575 രൂപ, 1555 രൂപ എന്നിങ്ങനെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക