ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. നൈജീരിയൻ സ്വദേശിയിൽ നിന്ന് 12 കോടി രൂപ വിലവരുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. ഡിസംബർ 12ന് എത്യോപ്യയുടെ തലസ്ഥാനമായ അസിഡ് അബാബയിൽ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 12 കോടി രൂപ വില വരുന്ന 1201 ഗ്രാം കൊക്കെയിൻ പിടികൂടിയത്.
ശരീരത്തിനുള്ളിൽ ക്യാപ്സ്യൂലുകൾ ആക്കി ഒളിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത് എന്ന് കസ്റ്റംസ് പുറത്തിറക്കിയ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക