കപ്പയോടൊപ്പവും ചോറിനോടൊപ്പം കഴിക്കാൻ കിടിലൻ രുചിയിൽ വളരെ എളുപ്പത്തിൽ ഒരു മീൻ കറി റെഡിയാക്കി എടുത്താലോ. മത്തി വെച്ചാണ് മീൻ കറി തയ്യാറാക്കി എടുക്കുന്നത്.
കപ്പയോടൊപ്പം മത്തിക്കറി കിടിലൻ ഒരു കോമ്പിനേഷൻ ആണ് കേട്ടോ. ഇതിനായി ആദ്യം തന്നെ കുറച്ച് ചെറിയ ഉള്ളിയും രണ്ട് തക്കാളിയും ചെറുതായി ഒന്ന് അരിഞ്ഞെടുക്കാം. ഇത് മിക്സിയുടെ ജാറിലിട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ ഒന്ന് അരച്ചെടുക്കണം.
പിന്നീട് ഒരു മൺ ചട്ടിയിലേക്ക് ചെറിയ ഒരു കഷണം ഇഞ്ചി അരിഞ്ഞതും രണ്ടോ മൂന്നോ പച്ചമുളക് നെടുകെ കീറിയതും ഇട്ടു കൊടുക്കണം. പിന്നീട് നമ്മൾ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കി വച്ചിരിക്കുന്ന ഉള്ളിയും തക്കാളിയും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാം. എരുവിന് ആവശ്യമായ മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, അല്പം മല്ലിപ്പൊടി, പാകത്തിന് ഉപ്പ്എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
ഇനി ഇതിലേക്ക് വൃത്തിയാക്കിയെടുത്ത മത്തി കൂടി ചേർത്തു കൊടുക്കാം. ഇത് അടുപ്പത്തേക്ക് വെച്ച് വേവിച്ചെടുക്കാം. പത്തോ ഇരുപതോ മിനിറ്റ് കൊണ്ട് കിടിലം രുചിയിൽ മത്തിക്കറി റെഡി. ചോറിനോടൊപ്പം കപ്പയോടൊപ്പം കിടിലൻ കോമ്പിനേഷൻ ആണ് കേട്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക