തൃശ്ശൂർ ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് കമേഴ്സ്യൽ ബാങ്കായ ധനലക്ഷ്മി ബാങ്കിൽ നിരവധി അവസരങ്ങൾ. ജൂനിയർ ഓഫീസർ, സീനിയർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തൃശ്ശൂരിന് പുറമേ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. രാജ്യത്തെ വിവിധയിടങ്ങളിലായിരിക്കും നിയമനം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അറുപത് ശതമാനം മാർക്കോടെയുള്ള ബിരുദം ഉണ്ടായിരിക്കണം.പ്രായം 2023 മാർച്ച് 3ന് 21-25 ഉം ആയിരിക്കണം.
ഓൺലൈൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇക്കോണമി, ബാങ്കിങ് അവബോധം എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ. അപേക്ഷാഫീസ് 780 രൂപ.
വിശദവിവരങ്ങൾക്ക് www.dhanbank.com/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 21 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക