കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രവേശന കവാടത്തിലെ എസ്എഫ്ഐ ബാനറുകൾ ഉടൻ മാറ്റണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് നിർദ്ദേശിച്ചു. ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങി വന്നതാണ് ഗവർണർ ആര് മുഹമ്മദ് ഖാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്എഫ്ഐ ബാനറുകൾ നീക്കം ചെയ്യാൻ കർശന നിർദേശം നൽകിയത്.
“ചാൻസലർ ഗോ ബാക്ക്”, “സംഘി ചാൻസലർ വാപ്പസ് ജാ”, “മിസ്റ്റർ ചാൻസിലർ യു ആർ നോട്ട് വെൽക്കം” തുടങ്ങി നിരവധി പോസ്റ്ററുകളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രവേശന കവാടത്തിൽ എസ്എഫ്ഐയുടെതായി പ്രത്യക്ഷപ്പെട്ടത്.
കേരളത്തിലെ സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണറെ ക്യാമ്പസുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി പി എം ആർ ഷോ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഇതിനെ വെല്ലുവിളിച്ചുകൊണ്ട് സർവകലാശാലയിലേക്ക് എത്തുന്ന ഗവർണർക്ക് സർവകലാശാല ഗസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വൻ സുരക്ഷയാണ് ഗവർണർക്ക് പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക