യുജിസി അംഗീകരിച്ച സംസ്ഥാനതല യോഗ്യത പരീക്ഷ പാസായവരെ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർമാരായി നിയമിക്കാൻ കോളേജ് അധ്യാപക നിയമനത്തിന് നെറ്റ് നിർബന്ധമല്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ചട്ടം ഭേദഗതി ചെയ്യാനായി പുറപ്പെടുവിച്ച ഉത്തരവാണ് സംസ്ഥാന സർക്കാർ ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പുറത്തുവന്നതോടെ നെറ്റ് നിർബന്ധമല്ലെന്നും മറ്റു സംസ്ഥാനങ്ങളിലെ യോഗ്യത പരീക്ഷ പാസായാൽ കേരളത്തിൽ നിയമനം നൽകാൻ ആകും എന്ന എന്നാൽ തരത്തിലുള്ള വ്യാഖ്യാനം വന്നു. അസിസ്റ്റന്റ് പ്രൊഫസർമാരെ നേരിട്ട് നിയമിക്കാൻ നെറ്റിന് പുറമേ സംസ്ഥാനതല യോഗ്യത പരീക്ഷകൾ പാസായവരെയും പരിഗണിക്കാം എന്നാണ് യു.ജി.സിയുടെ വ്യവസ്ഥ.
യുജിസി വരുത്തിയ ഭേദഗതി പ്രത്യേകം യോഗ്യത പരീക്ഷ നടത്തുന്ന സംസ്ഥാനങ്ങൾക്ക് മാത്രം ബാധകമായിട്ടുള്ളതാണ്. കേരളത്തിൽ ഹയർ സെക്കൻഡറി നിയമനത്തിന് സംസ്ഥാനതല യോഗ്യത പരീക്ഷ(സെറ്റ് ) നടക്കുന്നുണ്ട് എന്നത് ഒഴിച്ചാൽ കോളേജ് അധ്യാപക നിയമനത്തിന് അങ്ങനെയൊരു പരീക്ഷ നടക്കുന്നില്ല.
യുജിസി അംഗീകൃത പരീക്ഷയും ഹയർസെക്കൻഡറി നിയമനത്തിനുള്ള യോഗ്യത പരീക്ഷയും തെറ്റിദ്ധരിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക