ബേസിൽ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജീത്തു ജോസഫ് ചിത്രം ‘നുണക്കുഴി’ പൂർത്തിയായി. ഡാർക്ക് ഹ്യൂമർ ഴോണറിൽ കഥപറയുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് കെ ആർ കൃഷ്ണകുമാർ ആണ്.
ഗ്രേസ് ആന്റണി, മനോജ് കെ ജയൻ, സ്വാസിക, സിദ്ദിഖ്, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ.
ജീത്തുവിന്റെ സിനിമകളിലെ പതിവ് സാന്നിധ്യങ്ങളായ ഛായാഗ്രാഹകൻ സതീഷ് കുറുപ്പും ചിത്രസംയോജകൻ വിനായക് വി എസും നുണക്കുഴിയുടെയും ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക