ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘തുണ്ട്’ ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. തുണ്ട് ഫെബ്രുവരി 16ന് തിയറ്ററുകളിൽ എത്തും.
ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തല്ലുമാല സിനിമയുടെ നിർമാതാക്കളായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്.
നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആഷിഖ് ഉസ്മാൻ ഒപ്പം ഛായഗ്രാഹകൻ ജിംഷി ഖാലിദ് നിർമ്മാണ പങ്കാളിയാകുന്നു.
ബിജു മേനോന് പുറമെ ഷൈൻ ടോം ചാക്കോ, ഉണ്ണി മായ, അഭിരാം രാധകൃഷ്ണൻ, വിനീത തട്ടത്തിൽ, എം എസ് ഗോകുലൻ, ഷാജു ശ്രീധർ, ധർമജൻ, അൽത്താഫ് സലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പൻ കൂടി ചേർന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിർമ്മാതാവും കൂടിയായ ജിംഷി ഖാലിദ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക