ബെംഗുളൂരു: ഐഎസ്ഐഎസിന്റെ ബെല്ലാരി മൊഡ്യൂളുമായി ബന്ധമുള്ള എട്ട് ഭീകരരെ അറസ്റ്റ് ചെയ്തതായി എന്‍ഐഎ. വിവിധ സ്ഥലങ്ങളില്‍ ഐഇഡി സ്ഫോടനം നടത്താനുള്ള ഇവരുടെ പദ്ധതിയും എന്‍ഐഎ തകര്‍ത്തു. പിടിയിലായവരില്‍ നിന്നും സള്‍ഫര്‍, പൊട്ടാസ്യം നൈട്രേറ്റ്, വെടിമരുന്ന്, സ്ഫോടക വസ്തുക്കളുടെ ശേഖരം, നിരവധി രേഖകള്‍, കഠാരകള്‍, പണം, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തു.
കര്‍ണാടകയിലെ ബല്ലാരിയിലും ബംഗുളൂരുവിലും മഹാരാഷ്ട്രയിലെ പൂനെയിലും മുംബൈയിലും ഡല്‍ഹിയിലും ജാര്‍ഖണ്ഡിലെ ബൊക്കാറോയിലുമാണ് എന്‍ഐഎയും പോലീസും റെയ്ഡ് നടത്തിയിരുന്നു. ഐഎസിന്റെ ബല്ലാരി മൊഡ്യൂളിന്റെ നേതാവ് മുഹമ്മദ് സുലൈമാന്‍ എന്നറിയപ്പെടുന്ന മിനാസും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക