ഇന്ത്യയിലെ ടൂറിസം വിപണിയും ശക്തമായ വര്‍ഷമാണ് 2023. ഈ വര്‍ഷം ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ടൂറിസം ഡെസ്റ്റിനേഷന്‍ വിയറ്റ്നാമാണ്. കുറഞ്ഞകാലം കൊണ്ട് സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറിയ സ്ഥലമാണ് വിയറ്റ്നാം.
ചെലവ് കുറഞ്ഞ താമസവും ഭക്ഷണവും സഞ്ചരിക്കാന്‍ പൊതുഗതാഗതവുമൊക്കെയാണ് വിയറ്റ്നാമിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമാക്കുന്നത്.
ഏഷ്യയുടെയും യൂറോപ്പിന്റെയും സ്വാധീനമുള്ള ഹോയ് യാന്‍ നഗരം, വിന്‍ഡ് സര്‍ഫിങ്, കൈറ്റ് സര്ഫിങ്ങുകളുടെ കേന്ദ്രമായ മുയി നേ, യുനസ്കോ ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ഹാ ലോംഗ് ബേ, ഹോചിമിന്‍ സിറ്റി തുടങ്ങി നിരവധി സ്ഥലങ്ങള്‍ സഞ്ചാരികള്‍ക്കായി വിയറ്റ്നാമിലുണ്ട്. ഹോചിമിന്‍ സിറ്റിയിലെയും ഹോയ് യാനിലെയും നൈറ്റ് ലൈഫും റൂഫ് ടോപ്പ് ബാറുകളും മ്യൂസിക് കഫേകളും ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് നല്‍കുന്നത്.
ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത ഡെസ്റ്റിനേഷനുകളില്‍ രണ്ടാം സ്ഥാനം ഗോവയ്ക്കാണ്. വിദേശികളുടെയും സ്വദേശികളുടെയും ഇഷ്ട ഇടമാണ് ഗോവ. പോയവര്‍ തന്നെ വീണ്ടും വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം. ആഡംബരം ഇഷ്ടപ്പെടുന്നവരെയും ബഡ്ജറ്റ് യാത്രികരെയും ഒരുപോലെ സ്വാഗതം ചെയ്യുന്നുണ്ട് ഗോവ. ഒരുവശത്ത് പശ്ചിമഘട്ട മലനിരകള്‍. മലനിറയെ മരങ്ങള്‍, വെളളച്ചാട്ടങ്ങള്‍, കാട്ടരുവികള്‍. അപ്പുറത്ത് പരന്നുകിടക്കുന്ന നീലക്കടല്‍. മദ്യശാലകളും കാസിനോകളും ബീച്ച് ലൈഫും നൈറ്റ്ലൈഫുമെല്ലാമായി ഗോവ മുന്നോട്ടുവെക്കുന്ന സാധ്യതകള്‍ അനന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക