വിക്രം നായകനായി എത്തുന്ന പാ രഞ്ജിത് ചിത്രം ‘തങ്കലാൻ’ റിലീസ് വെെകിയേക്കുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരങ്ങൾ.
പാര്‍വതി തിരുവോത്തും മാളവികാ മോഹനനുമാണ് ചിത്രത്തിലെ നായികമാര്‍. പശുപതി, ഹരികൃഷ്ണന് അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
2024 ജനുവരി 26-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി തങ്കലാൻ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
റിലീസ് മാറ്റുന്നതിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ചിട്ടുണ്ട്. വിക്രം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ഇന്നുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ വിക്രം എത്തുന്നത്. നച്ചത്തിരം നഗര്‍കിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ആക്ഷന്‍ ചിത്രമായാണ് തങ്കലാന് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക