വഡോദര: ഗുജറാത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എം.എല്‍.എ ചിരാഗ് പാട്ടീല്‍. ആനന്ദ് ജില്ലയിലെ ഖംഭാത് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ചിരാഗ് പാട്ടീല്‍. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 17-ല്‍ നിന്ന് 16 ആയി കുറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കെന്നാണ് സൂചന.
സ്പീക്കര്‍ക്ക് മുമ്പാകെ രാജി സമര്‍പ്പിക്കാനെത്തിയ ചിരാഗ് പാട്ടീലിനൊപ്പം ബി.ജെ.പി ഗുജറാത്ത് ഉപാധ്യക്ഷന്‍ ഭാരത് ബോഘ്രയും ഉണ്ടായിരുന്നു. എന്നാല്‍ ചിരാഗ് പാട്ടീല്‍ ഇതു സംബന്ധിച്ച പ്രചാരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. യുവമോര്‍ച്ച നേതാവായിരുന്ന ചിരാഗ് പാട്ടീല്‍ 2022-ലെ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നത്. ബി.ജെ.പി.യുടെ സിറ്റിങ് എം.എല്‍.എയായ മഹേഷ് റാവലിനെ പരാജയപ്പെടുത്തിയാണ് ചിരാഗ് പാട്ടീല്‍ എം.എല്‍.എയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക