ഡല്‍ഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ ബ്ലോക്ക് യോഗത്തിലാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ഖാര്‍ഗയെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഖാര്‍ഗെ ആവശ്യം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടില്ലെന്നും വിജയിക്കുക എന്നതാണ് പ്രധാനമെന്നും ഖാര്‍ഗെ യോഗത്തില്‍ മറുപടി പറഞ്ഞതായാണ് സൂചന. സീറ്റ് വിഭജന ചര്‍ച്ചകള്‍ ജനുവരി ഒന്നിനകം പൂര്‍ത്തിയാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കളെല്ലാം ആവശ്യപ്പെട്ടു.
യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എം.കെ. സ്റ്റാലിന്, അഖിലേഷ് യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 28 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക