പോകോ സി65 ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. ഈ സ്മാർട്ട്ഫോൺ ഓഫർ വിലയിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും.
പോകോ സി65 സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് വാങ്ങാൻ കഴിയുക. 7,499 രൂപ മുതലാണ് ഈ സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.
4 ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങാനാകും. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന് 8,499 രൂപയാണെങ്കിലും ലോഞ്ച് ഓഫറിന്റെ ഭാഗമായി 7,499 സ്വന്തമാക്കാം.
6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡൽ ഇപ്പോൾ 8,499 രൂപയ്ക്കാണ് വാങ്ങാൻ കഴിയുക. ഇവയുടെ യഥാർത്ഥ വില 9,499 രൂപയാണ്.
8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ ഓഫർ വില 9,999 രൂപയും, യഥാർത്ഥ വില 10,999 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക