മൈസൂരു വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള കോൺഗ്രസ് എംഎൽഎ പ്രസാദ് അബ്ബയ്യയുടെ നിർദ്ദേശത്തിന് പിന്തുണയുമായി കർണാടക കാബിനറ്റ് മന്ത്രി എച്ച് സി മഹാദേവപ്പ. ടിപ്പുസുൽത്താൻ വിമാനത്താവളം എന്നാണ് പുതിയ പേര്.
അതേസമയം പ്രസാദ് അബ്ബയ്യയുടെ നിർദ്ദേശത്തെ ഭാരതീയ ജനതാ പാർട്ടി വിമർശിച്ചിരുന്നു. അതേസമയം “എന്തുകൊണ്ടാണ് ടിപ്പു സുൽത്താനെ അധിക്ഷേപിക്കുകയും ദേശവിരുദ്ധനായി കാണുകയും ചെയ്യുന്നത്?” എന്നാണ് ഈ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് മഹാദേവപ്പ ചോദിച്ചത്.
എന്നാൽ അബ്ബയ്യ കർണാടക നിയമസഭയിൽ അവതരിപ്പിച്ച നിർദ്ദേശത്തെ ബിജെപി എംഎൽഎമാർ നിശിതമായി വിമർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക