ഇതാ ആരോഗ്യപ്രദമായ സ്മൂത്തി റെസിപ്പി
ഓട്സ് 1/2 കപ്പ്
ആപ്പിള്‍(അരിഞ്ഞത്) 1/2 കപ്പ്
ചെറുപഴം(അരിഞ്ഞത്) 1/2 കപ്പ്
ഈന്തപ്പഴം 3 എണ്ണം
ബദാം 4 എണ്ണം
ചൂടു വെള്ളം 1 കപ്പ്
ഇളം ചൂട് പാൽ 1 കപ്പ്
ഒരു പാത്രത്തിലേക്ക് ഓട്സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കണം. ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല് ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിച്ചെടുക്കാം. ആരോഗ്യപ്രദമായ സ്മൂത്തി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക