ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലർ’ന്റെ കേരളാ വിതരണാവകാശം ഫോർച്യുൺ ഫിലിംസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു.റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം ഫോർച്യൂൺ സിനിമാസ് സ്വന്തമാക്കിയത്.
പൊങ്കൽ റിലീസായാണ് ചിത്രം തിയേറ്ററിലെത്തുന്നത്. സിനിമയുടെ ലോഞ്ച് സമയം മുതൽ, ധനുഷ് നായകനായ “ക്യാപ്റ്റൻ മില്ലർ” പ്രേക്ഷകരുടെ ശ്രെദ്ധ പിടിച്ചുപറ്റിയിരുന്നു.
സത്യജ്യോതി ഫിലിംസിന്റെ നിർമ്മാണത്തിൽ അരുൺ മാതേശ്വരൻ ആണ് ചിത്രത്തിന്റെ സംവിധാനം. അഭിനേതാക്കളിലും അണിയറപ്രവർത്തകരിലും സൗത്ത് ഇൻഡസ്ട്രിയിൽ നിന്നുള്ള ഏറ്റവും വലിയ ബ്രാൻഡ് പേരുകൾ ഉൾക്കൊള്ളുമ്പോൾ ചിത്രത്തിന്റെ ഓരോ പ്രഖ്യാപനത്തിലും പ്രതീക്ഷകൾ നിരന്തരം ഉയരുകയാണ്.
സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പ്രിയങ്ക അരുൾ മോഹൻ നായികയായി അഭിനയിക്കുന്നു, ഡോ. ശിവരാജ്കുമാർ, സന്ദീപ് കിഷൻ തുടങ്ങിയ വാഗ്ദാനങ്ങളുള്ള പവർഹൗസ് പ്രതിഭാധനരായ സൂപ്പർതാരങ്ങളും മറ്റ് നിരവധി പ്രമുഖ അഭിനേതാക്കളും ഈ താരനിരയിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക