മീരാ ജാസ്മിനും നരേനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്യൂന്‍ എലിസബത്ത്’ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഡിസംബര്‍ 29 ന് ചിത്രം തിയറ്ററുകളിലെത്തും.
‘വെള്ളം’, ‘അപ്പന്’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ടും, എം പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരും ചേര്‍ന്ന് ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
ശ്വേത മേനോന്, രമേശ് പിഷാരടി, വി കെ പ്രകാശ്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ (ബഡായി ബംഗ്ലാവ്), ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്ര നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക