കുട്ടികൾക്ക് എവിടെ നോക്കിയാലും ക്യാൻവാസുകളാണ്. കളർ കിട്ടിയാൽ അവർക്ക് എവിടെ വരയണം എന്നൊന്നുമില്ല. നിരവധി വൈവിധ്യങ്ങളായ കൂട്ടുകളാണ് അവരുടെ ക്യാൻവാസുകളിൽ വിരിയുന്നത്.
എന്നാൽ ഇവിടെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. മകൻ മൽഹാറിന്റെ ക്യാൻവാസ് ആയത് അമ്മ ദിവ്യ എസ് അയ്യരാണ്. അവധി ദിവസമായ ഞായറാഴ്ച മകൻ മൽഹാറിന്റെ കുസൃതിക്കൊപ്പം കൂടിയതാണ് അമ്മ ദിവ്യ. അമ്മയെ കിട്ടിയപ്പോൾ ആക്രിലിക് പെയിന്റുകൾ കൊണ്ട് കളിക്കുകയായിരുന്ന അവൻ മറ്റൊരു ക്യാൻവാസ് തേടി പോയില്ല.
ആദ്യം ബ്രഷ് ഉപയോഗിച്ചും ഒടുവിൽ കുഞ്ഞി കൈകളിൽ നിറങ്ങൾ കമഴ്ത്തിയും അമ്മയുടെ തലമുടിയിൽ തുടങ്ങി ദേഹം മുഴുവൻ നിറങ്ങൾ കോരിയൊഴിച്ചു. ചിരിച്ചുകൊണ്ടാണ് ദിവ്യ കുഞ്ഞിന്റെ കുസൃതിയിൽ ഭാഗമായത്.
“നിറവും നീയെ മനം നിറയെ നീയെ” എന്ന അടിക്കുറിപ്പോടെ ദിവ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. മകന്റെ കുസൃതിക്കൊപ്പം കൂടിയ ദിവ്യ പങ്കുവെച്ച വീഡിയോക്ക് നിരവധി പേരാണ് രസകരങ്ങളായ കമന്റുകളുമായി എത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക