ഇന്ന് ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക സംരക്ഷണം നല്‍കുന്നവരാണ് കൂടുതല്‍ പേരും. സ്കിന്‍ കെയര്‍ ഒക്കെ ചെയത് മുഖത്തെയും എല്ലാം സംരക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് മുഖത്തിന്റെ പരിചരണം എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ടതാണ്. അതിനായി നാട്ടുവൈദ്യങ്ങളുടെ സ്കിന്‍ കെയര്‍ ഉത്പ്പന്നങ്ങളും ഉപയോഗിക്കുന്നുവരുണ്ട്. മുഖത്തെ സ്ക്രബ് ചെയ്ത് സംരക്ഷണം നല്കുന്നവരുണ്ട്. എന്നാല്‍ മുഖം ഒരുപാട് സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തില്‍ അസ്വസ്ഥതയും ചുവപ്പും തടിപ്പും ഒക്കെ ഉണ്ടാകാന്‍ കാരണമാകും. കൂടാതെ മുഖത്ത് നീറ്റലും ഉണ്ടാക്കും.
അമിതമായി സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുകയും ചര്‍മ്മത്തില്‍ വരള്‍ച്ചയും നിര്‍ജ്ജലീകരണവും ഉണ്ടാക്കും. നിരന്തരമായ സ്ക്രബ്ബിംഗ് ചര്‍മ്മത്തെ ദുര്‍ബലവും ലോലവും ആക്കി മറ്റും. അതിനാല്‍ തന്നെ ചെറിയ കാരണങ്ങള്‍ കൊണ്ട് പോലും ചര്‍മ്മത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകും. അതുപോലെ മുഖം ഒരുപാട് സ്ക്രബ് ചെയ്യുന്നതു മൂലം ചര്‍മ്മത്തിനടിയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കി, ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കും.
അമിതമായി സ്ക്രബ് ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിന്റെ യുവത്വം നഷ്ടപ്പെടും. ഇത് മൂലം കൊളാജനും ഇലാസ്റ്റിനും തകരുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. സ്ക്രബ്ബിംഗ് മുഖക്കുരു കൂടുതല്‍ വഷളാക്കും. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകളെ പ്രകോപിപ്പിക്കുകയും എണ്ണ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.
ചര്‍മ്മത്തിലെ മൈക്രോബയോം സന്തുലഇതാവസ്ഥ നഷപ്പെടാനും ഒരുപാട് സ്ക്രബ് ചെയ്യുന്നത് കാരണമാകും. ഇത് നിരവധി ചര്‍മ്മപ്രശ്നങ്ങളിലേക്ക് നയിക്കും. സ്ക്രബിങ് മൂലം ചര്‍മ്മത്തിലെ സുരക്ഷാ കവചം നഷ്ടപ്പെടുകയും സൂര്യപ്രകാശം മൂലമുള്ള കേടുപാടുകള്‍ വര്‍ധിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക