എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം Aആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം നോക്കാം.
മേടം: കാര്യതടസ്സം, മനഃപ്രയാസം, കലഹം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.
ഇടവം: കാര്യവിജയം, സന്തോഷം, നേട്ടം, അഭിമാനം, ഉത്സാഹം ഇവ കാണുന്നു.
മിഥുനം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, മത്സരവിജയം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കർക്കടകം: കാര്യതടസ്സം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം ഇവ കാണുന്നു.
ചിങ്ങം: കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
കന്നി: കാര്യവിജയം, സന്തോഷം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു.
തുലാം: കാര്യവിജയം, ഉത്സാഹം, തൊഴിൽ ലാഭം, അംഗീകാരം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
വൃശ്ചികം: കാര്യതടസ്സം, അപകടഭീതി, അഭിമാനക്ഷതം, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു.
ധനു: കാര്യതടസ്സം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, ധനതടസ്സം, ഉത്സാഹക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
മകരം: കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു.
കുംഭം: കാര്യപരാജയം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, ശരീരസുഖക്കുറവ്, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു.
മീനം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ഉത്സാഹം, സന്തോഷം ഇവ കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക