പ്രായഭേദമില്ലാതെയും ലിംഗഭേദമില്ലാതെയും ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചില്‍. ചെറുപ്പക്കാരിലാണ്ഏറ്റവും കൂടുതല്‍ ഇന്ന് കണ്ടുവരുന്നത്. അമിതമായി മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നും മറ്റു പലകാരണങ്ങളാലും ഇതു സംഭവിക്കാം. ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സാധാരണമാണ്. എന്നാല്‍ അതില്‍ കൂടുതല്‍ കൊഴിഞ്ഞാല്‍ വൈദ്യസഹായം തേടേണ്ടതാണ്.
അമിതമായ സൂര്യപ്രകാശം, പോഷകാഹാരകുറവ്, വ്യത്തിക്കുറവ് എന്നിവയെല്ലാം മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. കൂടാതെ താരന് പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിലും മുടിയുടെ ആരോഗ്യം നഷ്ടപ്പെടാം. മുടികൊഴിച്ചിലിന്റെ പ്രധാന പ്രശ്നങ്ങളെ കണ്ടെത്തി പരിഹരിക്കേണ്ടത് ഏറെ പ്രധാനമാണ്. ഡയറ്റില്‍ ശ്രദ്ധ ചെലുത്തിയാല്‍ മുടികൊഴിച്ചില്‍ ഒരു പരിധിവരെ നിയന്ത്രിക്കാം. മുടി വളരാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു ഹെയര്‍ പായ്ക്ക് നോക്കാം.
എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്നതാണ് തേങ്ങ. കറിക്ക് രുചി കൂട്ടാന്‍ മാത്രമല്ല മുടിയ്ക്കും ചര്‍മ്മത്തിനും ഏറെ നല്ലതാണ് തേങ്ങ. ഇതില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് മുടിയെ വേരില്‍ നിന്ന് സംരക്ഷിക്കും. മുടിയ്ക്ക് ആവശ്യമായ പോഷണം നല്‍കാനും തേങ്ങാപ്പാല്‍ വളരെ ഉത്തമമാണ്. കൂടാതെ തേങ്ങാപ്പാലില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ നിങ്ങളുടെ തലമുടിയെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.
മുടിയുടെ മിക്ക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം നാരങ്ങ നീരിലുണ്ട്. പക്ഷെ നാരങ്ങ നീര് ഒരിക്കലും തനിച്ച് മുടിയില്‍ പുരട്ടാന്‍ പാടില്ല. തലയോട്ടിയിലെ അമിതമായ എണ്ണമയം, ചൊറിച്ചില്‍ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും നാരങ്ങ നീര് ഏറെ മികച്ചതാണ്.
നാല് ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നാരങ്ങയുടെ നീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇതിന് ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് മുടി കഴുകാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതായിരിക്കും ഏറ്റവും ഉത്തമം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചില്‍ പൂര്‍ണമായും മാറ്റാന്‍ സഹായിക്കും. നാരങ്ങ നീര് നേരിട്ടോ അല്ലെങ്കില്‍ അതേ വീര്യത്തോടെയോ മുടിയില്‍ പുരട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക