കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം മീഡിയവൺ കോഴിക്കോട് ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത്തിന്. തലശ്ശേരി പ്രസ്സ് ഫോറം പത്രാധിപർ ഇ കെ നായനാർ സ്മാരക ലൈബ്രറി തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്കുമായി ചേർന്നാണ് കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
ഷിദയുടെ “ജീവനിൽ കൊതിയില്ലേ”, “പാളം കടക്കുന്ന അഭ്യാസങ്ങൾ” എന്ന വാർത്തക്കാണ് പുരസ്കാരം. ഡിസംബർ 25ന് രാവിലെ 12 മണിക്ക് 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം മുൻ മന്ത്രി ഇ പി ജയരാജൻ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക