കണ്ണൂര്‍: നവ കേരള സദസിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ തീര്‍പ്പാക്കിത് 4827 പരാതികള്‍. ജില്ലയില്‍ നിന്ന് ആകെ ലഭിച്ചത് 28803 പരാതികളില്‍ 4827 എണ്ണം മാത്രമാണ് തീര്‍പ്പാക്കാനായത്. മറ്റു പരാതികള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സഹകരണ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ പരിഹരിച്ചത്.
നവകേരള സദസില്‍ കിട്ടിയ പരാതികളില്‍ ജില്ലാ തലത്തില്‍ തീര്‍ക്കേണ്ടവ നാലാഴ്ചക്കുള്ളില്‍ തീര്‍ക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ കണ്ണൂരില്‍ നാലാഴ്ച തികഞ്ഞെങ്കിലും 23976 നിവേദനങ്ങളില്‍ തീരുമാനമായില്ല. 9090 പരാതികള്‍ കിട്ടിയ തദ്ദേശ സ്വയംഭരണ വകുപ്പില്‍ ഇതുവരെ തീര്‍പ്പായത് 1202 എണ്ണം മാത്രമാണ്. സഹകരണ വകുപ്പില്‍ 1619 പരാതികള്‍ക്കാണ് പരിഹാരം കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക