ചില മാസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ നിന്നു വ്യതിചലിച്ച് മിക്കവര്‍ക്കും ആര്‍ത്തവം ഉണ്ടാകാറുണ്ട്. ചില വിശേഷ ദിവസങ്ങള്‍ക്കുവേണ്ടി മരുന്ന് കഴിച്ച് ആര്‍ത്തവ ദിവസം വൈകിപ്പിക്കുകയോ നേരത്തെയാക്കുകയോ ചെയ്യുന്നവരുമുണ്ട്. ആര്‍ത്തവം നേരത്തെയാക്കാന്‍ മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കുകയാണ് ആരോഗ്യത്തിന് നല്ലത്. ഇത്തരം വിശേഷാവസരങ്ങളില്‍ ആര്‍ത്തനം വൈകിപ്പിക്കണമെങ്കില് അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
മഞ്ഞള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കുന്നതിന് സഹായകമാണ്. ഇതിനായി പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതാണ് ഉത്തമം. ആര്‍ത്തവം വൈകിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടുക്. ആര്ത്തവത്തീയതിക്ക് മുന്‍പുള്ള ഒരാഴ്ച ഒരു ടീസ്പൂണ്‍ കടുക് ഒരു ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച് പിറ്റേന്ന് രാവിലെ കുടിക്കുക
ഇഞ്ചി കഴിക്കുന്നതിലൂടെ ശരീരത്തിലെ വീക്കം കുറയുകയും രക്തയോട്ടം മെച്ചപ്പെടുകയും ചെയ്യും. പപ്പായ കഴിക്കുന്നതിലൂടെ ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ സാധിക്കും. പപ്പായയില്‍ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ധിപ്പിക്കുകയും ഗര്‍ഭാശയത്തിലെ രക്തയോട്ടം ക്രമീകരിക്കുകയും ചെയ്യും. അതിനാല്‍, ദിവസം വൈകിപ്പിക്കാന്‍ മികച്ചതാണ് പപ്പായ.
ആര്‍ത്തവം വൈകിപ്പിക്കാനുള്ള മികച്ച വഴിയാണ് പയര്‍ വര്‍ഗങ്ങള്‍. ചെറിയ അളവില്‍ പയര്‍ വറുത്ത് ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും. ആര്‍ത്തവമാകുന്നതിന് പത്ത് ദിവസം മുന്‍പെ ഇങ്ങനെ ചെയ്യുന്നത് ആര്‍ത്തവം വൈകിപ്പിക്കാന്‍ സഹായിക്കും. കറുവപ്പട്ടയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ആര്‍ത്തവം വൈകിപ്പിക്കാനും ഒപ്പം ആര്‍ത്തവവേദന കുറയ്ക്കുവാനും സഹായകമാണ്.
ആര്‍ത്തവം പ്രതീക്ഷിക്കുന്ന ദിവസത്തിന് 10 ദിവസം മുമ്പ് പൈനാപ്പിള്‍ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ആര്‍ത്തവം നേരത്തെയാക്കാന്‍ സഹായിക്കും. ആര്‍ത്തവം തുടങ്ങാന്‍ സാധ്യതയുള്ള ആഴ്ചയ്ക്ക് മുന്നോടിയായി ദിവസവും തണ്ണിമത്തന് കഴിക്കുന്നതും ജ്യൂസ് ആക്കി കുടിക്കുന്നതും ആര്‍ത്തവം വൈകിപ്പിക്കാന്‍ ഒരു പരിധി വരെ സഹായകമാണ്. നാരങ്ങ നീര് വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് ശരീരത്തിലെ അസിഡിറ്റി വര്‍ധിപ്പിച്ച് ആര്‍ത്തവം വൈകിപ്പിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക